പാസ്‌റ്റർ രാജീവ് ജോൺ പൂഴനാടിനു MLA തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആദരം
കോട്ടയം നഗരത്തിലെ ജീവകാരുണ്യ പ്രവർത്തകൻ Pr.രാജീവ് ജോൺ പൂഴനാടിനെ നേരിൽ കണ്ടു അഭിനനന്ദനങ്ങൾ അറിയിച്ചു, MLA തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. നാളുകളായി കോട്ടയം നഗരത്തിൽ ഭക്ഷണ വിതരണം നടത്തുന്ന Pr .രാജീവ് ജോണിനെപറ്റി കേട്ടറിഞ്ഞ MLA അദ്ദേഹത്തെ കാണുവാനായുള്ള ആഗ്രഹം പ്രകടിപ്പിച്ചത്, പെന്തക്കോസ്‌ത് പ്രധിനിധി ശ്രീ.കണ്ണൂർ രാജീവിനോട് ആയിരുന്നു. അതുപ്രകാരം Pr.രാജീവ് ജോൺ ക്ഷണം സ്വീകരിച്ചു MLA യെ നേരിൽ കണ്ടു അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി, Pr .രാജീവ് ജോണിന്റെ പ്രവർത്തനങ്ങളിൽ MLA പൂർണ്ണ പിന്തുണ അറിയിച്ചു.
