Ultimate magazine theme for WordPress.

മലനാട് കൺവൻഷൻ

മലയോരമണ്ണിന്റെ സുവിശേഷ വിപ്ലവത്തിന് കരുത്തായിമാറിയ മഹാസംഗമത്തിന് ഇടുക്കി വീണ്ടും വേദിയാകുന്നു. മലനാടിന്റ സുവിശേഷസംഗമ വേദിയായ മലനാട് കൺവൻഷൻ ഏപ്രിൽ 22,23,24 തിയതികളിൽ ഇടുക്കി ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. വിവിധ സെഷനുകളിലായി അനുഗ്രഹീത കർത്തൃദാസന്മാരായ പാസ്റ്റർ സാം ജോസഫ് കുമരകം, പാസ്റ്റർ സാബു ഔസേപ്പ് ബാംഗ്ലൂർ, ഡോ. കെ. വി.പോൾ ഹൈദരാബാദ്, സിസ്റ്റർ തെരേസാ പോൾ ഹൈദരാബാദ്, പാസ്റ്റർ ജോജിമോൻ കൊട്ടാരക്കര എന്നിവർ വചന പ്രഘോഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട് 5 30 മുതൽ 8.30 വരെ നടത്തപ്പെടുന്ന പൊതുയോഗങ്ങളിൽ ഗിൽഗാൽ വോയിസ്- റാന്നി, ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്നതാണ്. കൺവൻഷന്റെ അനുഗ്രഹീത നടത്തിപ്പിനായി വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു. പാസ്റ്റർ ഷാജി ഇടുക്കി (ചെയർമാൻ) പാസ്റ്റർമാരായ ജോസ് മാമ്മൻ, ജോ ഇടുക്കി, മോൻസി മാത്യു, ഷാജി ജെയിംസ്, ഷാജി കുര്യൻ, സന്തോഷ് ഇടക്കര, കെ. വി. ജോസഫ്, കെ. കെ.സജി, എന്നിവർ അടങ്ങുന്ന 51 അംഗ കമ്മിറ്റിയും ഡോ. കെ. വി.പോൾ, പാസ്റ്റർ വിബി ജോൺ എന്നിവർ കൺവീനർമാരായും പ്രവർത്തിക്കുന്നു.

Sharjah city AG