കുമ്പനാട് കണ്‍വെന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 15-22 വരെ കുമ്പനാട് ഹെബ്രോന്‍ പുരത്ത് നടക്കും. പ്രസിഡന്റ് പാസ്റ്റര്‍ വില്‍സന്‍ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ സാം ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2021ല്‍ ഓണ്‍ലൈനായും 2022 ല്‍ പരിമിതമായ അംഗങ്ങളെ ഉള്‍പ്പെടുത്തി ഹെബ്രോന്‍പുരത്തും കണ്‍വന്‍ഷന്‍ നടന്നിരുന്നു. രണ്ട് വര്‍ഷത്തിനുശേഷം നടക്കുന്ന ഈ സംഗമത്തില്‍ കൂടുതല്‍ ജനപങ്കാളിത്തം സംഘാടകര്‍ പ്രതീക്ഷിക്കുന്നു
