ഗ്ലോറിയ മ്യൂസിക് ഫെസ്റ്റിവല്‍ ഇന്ന് മുതൽ
തൃശൂർ : വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഗ്ലോറിയ മ്യൂസിക് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ 4 ഞായർ വരെ വൈകീട്ട് 5.30 മുതല്‍ ശക്തന്‍ നഗർ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഗ്രൌണ്ടില്‍ നടക്കും. പ്രശസ്ത ഗായകരായ കെ.ജി. മാർക്കോസ്, പീറ്റർ ചേരാനെല്ലൂർ, ബിനോയ് ചാക്കോ, കുട്ടിയച്ചന്‍, സാംസണ്‍ കോട്ടൂർ, ഇമ്മാനുവല്‍ ഹെന്‍ട്രി, പി.ഡി. പൌലോസ്, ദലീമ, മിന്‍മിനി, അഭിനി, ലിഷ കാതേട്ട്, മിഥില മൈക്കിള്‍ എന്നിവർ ഗാനങ്ങള്‍ ആലപിക്കും. ബ്രദർ പി.ജി.വർഗീസ്, ഡോ.ജേക്കബ്ബ് മാത്യു എന്നിവർ ദൈവവചനം പ്രസംഗിക്കും.
സംഗീതസംവിധായകന്‍ മോഹന്‍ സിത്താര, തൃശൂർ മേയർ എം.കെ.വർഗീസ്, ടി.എന്‍. പ്രതാപന്‍ എം.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പാസ്റ്റർമാരായ സി.വി.ലാസർ, ബിജു ജോസഫ്, ബെന്‍ റോജർ, ഇവാ. എ.സി. ജോസ്, ടോണി ഡി. ചെവ്വൂക്കാരന്‍ എന്നിവർ കണ്‍വീനർമാരായി വിവിധ കമ്മിറ്റികള്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കും.
