Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് 68-ാമത് ജനറൽ കൺവൻഷൻ

കൊട്ടാരക്കര: ഈവനിംഗ് ലൈറ്റ് ചർച്ച് ഓഫ് ഗോഡ് (സായാഹ്നദീപം ദൈവസഭ) 58-ാമത് ജനറൽ കൺവൻഷൻ 2023 ജനുവരി 12 മുതൽ 15 വരെ കരിക്കം ബഥേൽ ടാബർനാക്കിളിൽ നടത്തപ്പെടും.
12-ാം തീയതി വൈകിട്ട് 7 മണിക്ക് സഭാ പ്രസിഡന്റ് പാസ്റ്റർ ജോൺ വർഗ്ഗീസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഡോ. പി.റ്റി. സുബ്രഹ്മണ്യൻ (തിരുവല്ല), പാസ്റ്റർ ഷെമീർ കൊല്ലം ഡോ. തോമസ് മാത്യു (മാരാമൺ), പാസ്റ്റർ ഒ.റ്റി മാത്യു (എറണാകുളം) എന്നിവർ പ്രസംഗിക്കുന്നു. വെള്ളി, ശനി പകൽ ബൈബിൾ ക്ലാസ്സ്, പൊതുയോഗങ്ങൾ, സഭാ മിനിസ്റ്റേഴ്സ് മീറ്റിംഗ് എന്നിവ നടത്തപ്പെടുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് യുവജനങ്ങളുടെ പ്രത്യേക മീറ്റിംഗും ബൈബിൾ ക്വിസും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച രാവിലെ 8 മണിക്ക് സ്നാനശുശ്രൂഷയും 10 മണി മുതൽ 1 മണിവരെ സംയുക്ത സഭായോഗവും നടക്കും . സായാഹ്നദീപം ഗായക സംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും.

Sharjah city AG