Ultimate magazine theme for WordPress.

അമേരിക്കയിൽ മലയാളി ഡോക്ടർ കാറപകടത്തിൽ മരണമടഞ്ഞു

ഹ്യുസ്റ്റൻ : അമേരിക്കയിലെ ഹ്യുസ്റ്റനിൽ ഡോ. മിനി വെട്ടിക്കൽ (52 വയസ്സ്) ഡിസംബർ 9 വെള്ളിയാഴ്ച്ച വൈകിട്ട് നാല് മണിയോടെ സ്‌കോട്ട് സ്ട്രീറ്റിൽ വച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു. ഡോ. മിനി ഓടിച്ചിരുന്ന എസ് യു വി യിൽ മോട്ടോർ സൈക്കിൾ വന്നിടച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് വച്ച് തന്നെ ഡോക്ടർ മിനി മരണമടഞ്ഞു. ഡോ. മിനി ഹൂസ്റ്റണിലെ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. നർത്തകി, മോഡൽ, ബ്ലോഗർ, ഫിറ്റ്നസ് ഗുരു തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഭർത്താവ് : സെലസ്റ്റിൻ വെട്ടിക്കൽ. അഞ്ചു മക്കളുണ്ട്.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG