കാനഡയിൽ കുത്തേറ്റ് 10 പേർ കൊല്ലപ്പെട്ടു
ഒട്ടാവ: കാനഡയിലെ സെൻട്രൽ സസ്‌കാച്ചെവൻ പ്രവിശ്യയിൽ ഞായറാഴ്ച നടന്ന അക്രമത്തിൽ പത്ത് പേർക്ക് കുത്തേറ്റു കൊല്ലപ്പെടുകയും പതിനഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കാനഡയിലെ പോലീസ്.
ജെയിംസ് സ്മിത്ത് ക്രീ നാഷനിലും സമീപ ഗ്രാമമായ വെൽഡനിലും പതിമൂന്ന് ഇടങ്ങളിലായാണ് കൊല്ലപ്പെട്ടവരെ കണ്ടെത്തിയത്. ആക്രമണം നടത്തിയ ഡാമിയൻ സാൻഡേഴ്സൺ, മൈൽസ് സാൻഡേഴ്സൺ എന്നീ രണ്ട് പ്രതികൾ ഒളിവിലാണ്.
