യേശുവുമായുള്ള കണ്ടെത്തിയ സാക്ഷ്യവുമായി അമേരിക്കൻ ടിവി അവതാരക കാത്തി ലീ
കാലിഫോര്‍ണിയ: യേശുവുമായുള്ള തന്റെ ആദ്യ കണ്ടുമുട്ടലിനെ കുറിച്ചുള്ള ശക്തമായ സാക്ഷ്യവുമായി അമേരിക്കന്‍ ടിവി അവതാരികയും, ഗായികയും, ഗാന രചയിതാവുമായ കാത്തി ലീ ഗിഫോര്‍ഡ്. നിരവധി പ്രാവശ്യം എമ്മി അവാര്‍ഡ് ജേതാവായിട്ടുള്ള അവതാരിക കൂടിയാണ് ഗിഫോര്‍ഡ്. ബില്ലി ഗ്രഹാം ഓർഗനൈസേഷൻ പുറത്തിറക്കിയ ഒരു ഫിലിമിലൂടെ യേശു തന്റെ ഹൃദയത്തോട് സംസാരിച്ചുവെന്നും, അതിനു ശേഷം താന്‍ പഴയ ആളല്ലാതായി മാറിയെന്നും ഗിഫോര്‍ഡ് പറയുന്നു. \’ദി ഗോഡ് ഓഫ് ദി വേ: എ ജേര്‍ണി ഇന്‍റ്റു ദി സ്റ്റോറീസ്, പീപ്പിള്‍ ആന്‍ഡ് ഫെയിത്ത് ദാറ്റ് ചേഞ്ച്ഡ് ദി വേള്‍ഡ്” എന്ന്‍ പേരില്‍ ഒരു പുസ്തകം പ്രകാശനം ചെയ്യുവാനും ഗിഫോര്‍ഡ് പദ്ധതിയിടുന്നുണ്ട്.
