വത്തിക്കാൻ : വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി വത്തിക്കാനിൽ മികച്ച സേവനമനുഷ്ഠിച്ചുവരുന്ന അംബാസഡർമാർക്ക് ഔദ്യോഗിക ബഹുമതികൾ സമ്മാനിച്ച് വത്തിക്കാൻ. മെയ് 12 ചൊവ്വാഴ്ച വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ വച്ചാണ് ഈ ആദരവ് നൽകപ്പെട്ടത്. തങ്ങളുടെ രാജ്യങ്ങൾക്കുവേണ്ടി വത്തിക്കാനിൽ ദീർഘനാളുകളായി നയതന്ത്ര സേവനമനുഷ്ഠിച്ചുവന്നിരുന്ന പതിമൂന്ന് പ്രമുഖ വ്യക്തികൾക്കാണ് ഇത്തവണ ഈ ഔദ്യോഗിക ബഹുമതി ലഭിച്ചത്.
മാർപാപ്പയുടെ തിരഞ്ഞെടുപ്പിന്റെ പ്രഥമവാർഷികത്തിന്റെ കൂടി പശ്ചാത്തലത്തിൽ നടന്ന ഈ സവിശേഷ ചടങ്ങിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ ആഭ്യന്തരകാര്യവിഭാഗം തലവനായി അടുത്തിടെ നിയമിക്കപ്പെട്ട ആർച്ബിഷപ്പ് പൗളോ റുദെല്ലിയാണ് ഔദ്യോഗിക ബഹുമതിയുമായി ബന്ധപ്പെട്ട രേഖകളും ചിഹ്നങ്ങളും അംബാസഡർമാർക്ക് കൈമാറിയത്. വത്തിക്കാനിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും അംബാസഡറായി സേവനമനുഷ്ഠിക്കുകയോ, സഭയ്ക്കും സമൂഹത്തിനും വിശിഷ്ട സേവനങ്ങൾ നൽകുകയോ ചെയ്യുന്ന പ്രമുഖ വ്യക്തികൾക്കാണ് ഈ ആദരവ് നൽകുന്നത്.

Comments are closed.