തിരുവനന്തപുരം : ആൾ ഇന്ത്യ പെന്തക്കോസ്ത് അലയൻസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 17 ന് യുജിഎംഐ ഹാളിൽ ഉപവാസ പ്രാർത്ഥനയും കമ്മിറ്റി യോഗവും നടക്കും.
പാ. റോയി ജോസഫ് അധ്യക്ഷത വഹിക്കും. പാ. റോബിൻസൻ പാപ്പച്ചൻ പ്രസംഗിക്കും. പാ. രാജൻ കെ പേയാട് സ്വാഗതം അറിയിക്കും. പാ. കെ ബാബു, പാ. വി ശശി എന്നിവർ പ്രയർ ലീഡ് ചെയ്യും. പാ. ശിശുപാലൻ ഗാന ശുശ്രൂഷ നിർവഹിക്കും. പാ. വൈശാഖ് കൃതജ്ഞത പറയും.
