ന്യൂയോർക്ക് ഉൾപ്പടെയുള്ള അമേരിക്കയിലെ പ്രശസ്ത നഗരങ്ങൾ സാവധാനം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സാറ്റലൈറ്റ് പഠനം
വാഷിംങ്ടൺ : ന്യൂയോർക്ക്, ചിക്കാഗോ, ദല്ലാസ്, ഡെൻവർ അടക്കമുള്ള അമേരിക്കയിലെ പ്രശസ്തമായ 28 നഗരങ്ങൾ ഓരോ വർഷവും 2 മുതൽ 10 മില്ലിമീറ്റർ വരെ (0.08 -0.4 ഇഞ്ച്) മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സാറ്റലൈറ്റ് പഠനം. ഹൈ റെസലൂഷൻ റഡാർ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിർജീനിയയിലുളള ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്.
പഠനത്തിന് വിധേയമാക്കിയ ഓരോ നഗരത്തിലും 20 ശതമാനം കര ഭൂമിയാണ് ഇത്തരത്തിൽ തുടർച്ചയായി സാവധാനത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നത്. സാവധാനമായുള്ള ഈ പ്രക്രിയ ഭാവിയിൽ നഗര അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് പഠനം വിശദമാക്കുന്നത്. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള 28 നഗരങ്ങൾ തുടർച്ചയായി വെള്ളം വലിച്ചെടുക്കുന്നതായാണ് പഠനത്തിൽ കണ്ടെത്തിയത്. ഈ 28 നഗരങ്ങളിൽ 25 എണ്ണത്തിലും 65 ശതമാനത്തിലധികം ഭൂമി മുങ്ങിക്കൊണ്ടിരിക്കുകയാണ്.

Comments are closed.