Ultimate magazine theme for WordPress.

ഇസ്ലാമിക് വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തുവിന് രക്ഷകനായി സ്വീകരിച്ച് അല്‍ ഫാദി

ക്രിസ്തു കുരിശുമരണം വരിക്കുകയോ, ഉത്ഥാനം ചെയ്യുകയോ, സ്വര്‍ഗ്ഗാരോഹണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു താന്‍ വിചാരിച്ചിരുന്നതെന്നു അല്‍ ഫാദി പറയുന്നു

കടുത്ത ഇസ്ലാമികവാദിയായ സൗദി സ്വദേശി ക്രിസ്തുവിന് രക്ഷകനായി സ്വീകരിച്ചുകൊണ്ട് നല്‍കിയ സാക്ഷ്യം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചരിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പെ തന്നെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച അല്‍ ഫാദി എന്ന വ്യക്തിയുടെ സാക്ഷ്യമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. യേശു ക്രിസ്തു ദൈവപുത്രനല്ലെന്നും അല്ലാഹു അയച്ച ഒരു പ്രവാചകന്‍ മാത്രമാണെന്നും, ക്രിസ്തു കുരിശുമരണം വരിക്കുകയോ, ഉത്ഥാനം ചെയ്യുകയോ, സ്വര്‍ഗ്ഗാരോഹണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു താന്‍ വിചാരിച്ചിരുന്നതെന്നു അല്‍ ഫാദി പറയുന്നു. യഹൂദരോടും, ക്രൈസ്തവരോടും തനിക്ക് അങ്ങേയറ്റം വെറുപ്പായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ തന്നെ ഖുറാന്റെ പകുതിയോളം മനപാഠമാക്കിയ വ്യക്തിയാണ് അല്‍ ഫാദി. തന്റെ കോളേജ് കാലഘട്ടത്തിൽ ക്രിസ്ത്യൻ രാജ്യമായ അമേരിക്കയിൽ എത്തിച്ചേർന്നതിനു ശേഷം ഒരു ക്രിസ്തയ കുടുംബം മുഖേനയാണ് താൻ ക്രിസ്തിയ വിശ്വാസത്തെ തിരിച്ചറിഞ്ഞത്. പിന്നീട് ക്രൈസ്തവ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നു. പിന്നീട 2001-നവംബറില്‍ യാതൊരു സംശയവും കൂടാതെ ഞാന്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു. നിരവധി പ്രശ്ങ്ങൾ തന്റെ ജീവിതത്തിൽ കടന്നു വരികയും എന്നാലും വിശ്വാസത്തിൽ നിന്നും പിന്മാറാതെ തനിക്ക് ദൈവം ശക്തി നൽകിയതായും അദ്ദേഹം പറയുന്നു . 2010-ല്‍ അദ്ദേഹം തന്നെ സ്ഥാപിച്ച ‘സിറ ഇന്റര്‍നാഷണല്‍’ എന്ന ഗ്ലോബല്‍ മിനിസ്ട്രിയുടെ നേതാവ് കൂടിയാണ് അല്‍ ഫാദി.

Sharjah city AG