Ultimate magazine theme for WordPress.

വിമാന സര്‍വീസ് റദ്ദാക്കിയ നടപടി ഒക്ടോബര്‍ 14 വരെ നീട്ടി എയർ ഇന്ത്യ

 

ന്യൂഡൽഹി: ഫലസ്തീൻ- ഇസ്രായേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ റദ്ദാക്കിയ വിമാന സർവീസ് ഒക്ടോബർ 14 വരെ വീണ്ടും നീട്ടി എയർ ഇന്ത്യ. ന്യൂഡൽഹിയിൽ നിന്ന് തെൽഅവീവിലേക്കും തെൽഅവീവിൽ നിന്ന് ന്യൂഡൽഹിയിലേക്കുമുള്ള സർവീസുകളാണ് താൽകാലികമായ റദ്ദാക്കിയത്.

വിമാന യാത്രക്കാരുടെയും ക്രൂവിന്‍റെയും സുരക്ഷ മുൻനിർത്തിയാണ് സർവീസ് താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ന്യൂഡൽഹിയിൽ നിന്ന് തെൽഅവീവിലേക്കും തെൽഅവീവിൽ നിന്ന് ന്യൂഡൽഹിയിലേക്കുമുള്ള രണ്ട് സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.

Sharjah city AG