ബോസ്റ്റൺ: ഉപന്യാസങ്ങളും മറ്റും തയ്യാറാക്കാൻ ചാറ്റ് ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകളെ അമിതമായി ആശ്രയിക്കുന്നത് മനുഷ്യന്റെ ചിന്താശേഷിയെയും പഠന നിലവാരത്തെയും ദോഷകരമായി ബാധിക്കുമെന്ന് എംഐടി (മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു.
എം ഐ റ്റിയിലെയും പരിസരത്തെയും സർവകലാശാലകളിലെ 54 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇലക്ട്രോ എൻസെഫലോഗ്രഫി ഉപയോഗിച്ച് ഇവരുടെ മസ്തിഷ്ക പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. പരീക്ഷണത്തിൽ എഐ ഉപയോഗിച്ച് പ്രബന്ധങ്ങൾ തയ്യാറാക്കിയവരിൽ ചിന്താപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്ക ശൃംഖലകൾ കുറഞ്ഞ രീതിയിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്ന് കണ്ടെത്തി. സ്വന്തമായി എഴുതിയവരേക്കാൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ എഐ ഉപയോഗിച്ചവർക്ക് തങ്ങളുടെ ലേഖനത്തിലെ വിവരങ്ങൾ ഓർത്തെടുക്കാൻ കഴിഞ്ഞുള്ളൂ.

Comments are closed.