Ultimate magazine theme for WordPress.

എ.ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ: പന്തലിന്റെ പണി പ്രാർത്ഥിച്ച് ആരംഭിച്ചു

പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജനുവരി 27 തിങ്കളാഴ്ച്ച മുതൽ ഫെബ്രുവരി 2 ഞാറാഴ്ച്ച വരെ അടൂർ പറന്തലിൽ നടക്കുന്ന ജനറൽ കൺവൻഷൻ പന്തലിന്റെ പണി പാ. ഐസക്ക് വി മാത്യു, പാ. തോമസ് ഫിലിപ്പ് എന്നിവരുടെ അധ്യക്ഷതയിൽ റവ. ഐസക്ക് ചെറിയാൻ പ്രാർത്ഥിച്ചു ആരംഭിച്ചു.

പാ. ജോസ് റ്റി ജോർജ് ശുശ്രൂഷകൾ പ്രാർത്ഥിച്ചു ആരംഭിച്ച ശേഷം പാ. ജെ ജോൺസന്റെ നേതൃത്വത്തിൽ ഉള്ള ഇവാഞ്ചലിസം ഡിപ്പാർട്ടമെന്റ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാ. റ്റി വി തങ്കച്ചൻ എല്ലാവർക്കും സ്വാഗതം അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി പാ. തോമസ് ഫിലിപ്പ് ഏവർക്കും നന്ദി അറിയിച്ചു. പാ. അലക്സാണ്ടർ പി ഉമ്മൻ പ്രാർത്ഥിച്ച് ഡോ. ഐസക്ക് വി മാത്യുവിന്റെ ആശീർവാദത്തോടെ ശുശ്രൂഷകൾ അവസാനിപ്പിച്ചു.

Sharjah city AG
1 Comment
  1. Cosmo Casino Test says

    References:

    Spielhallen online deutschland Cosmo Casino Test

Leave A Reply

Your email address will not be published.