ഏ ജി ഇവഞ്ചാലിസം കേരള വിമോചന യാത്രക്ക് കൊല്ലത്തു വൻ വരവേൽപ്പ്
കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ ഇവഞ്ചാലിസം ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള വിമോചന യാത്രക്ക് കൊല്ലം ജില്ലയിൽ വൻ സ്വീകരണം. ഏ ജി മദ്ധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ സജി കൊല്ലം ജില്ലാ പര്യടനം ഉത്ഘാടനം ചെയ്തു. കരുനാഗപ്പള്ളി സെക്ഷൻ പ്രൊസ്ബിറ്റർ പാസ്റ്റർ അലക്സാണ്ടർ സാമൂവേൽ സ്വാഗതസന്ദേശം നൽകി. ഏ ജി മിഷൻ ബോർഡ് ട്രഷറർ പാസ്റ്റർ റെജി മോൻ സി ജോയ് യാത്ര അംഗങ്ങളെ അനുമോദിച്ചു. പാസ്റ്റർ രാജീവ് ജോൺ പൂഴനാട് മുഖ്യ സന്ദേശം നൽകി. ഇവഞ്ചാലിസം ടീം അംഗങ്ങൾ ആയ പാസ്റ്റേഴ്സ് ബിജു തങ്കച്ചൻ, വിനീഷ് എൻ വി, ദീപു പോൾ, ഷാജി സാമൂവേൽ, ജോൺസൻ മാമൻ,എന്നിവരെ ആദരിച്ചു.
