അഫ്ഗാൻ ഭൂകമ്പം: 1,000 പേർ കൊല്ലപ്പെട്ടു; 1,500 പേർക്ക് പരിക്ക്
രണ്ട് പതിറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ ആയിരം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ അധികൃതർ. തെക്ക്-കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെ ആണ് ഭൂകമ്പം ഉണ്ടായത്. നൂറുകണക്കിന് വീടുകൾ തകർന്നതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഗ്യാനിലെ വിദൂര ഗ്രാമത്തിൽ ആണ്.രണ്ട് പതിറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്. മണ്ണിനടിയിൽ പെട്ടവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
