കോലഞ്ചേരി പുത്തന്‍കുരിശിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
കോലഞ്ചേരി : പുത്തന്‍കുരിശിന് സമീപം കാണിനാട്ടില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് യുവാക്കള്‍ മരിച്ചത്,പെരുമ്ബാവൂര്‍ കുറുപ്പുംപടി ഞാളൂപ്പടി അതുല്‍ ബിജോയ് , നെടുങ്ങപ്ര പുത്തയത്ത് ജോണ്‍സ് ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കാണിനാട് ജംഗ്ഷനു സമീപമായിരുന്നു അപകടം. കരിമുകളില്‍ നിന്നു വരികയായിരുന്ന ടോറസിലാണ് ബൈക്ക് ഇടിച്ചത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.
