Ultimate magazine theme for WordPress.

സൗദിയില്‍ വാഹനാപകടം രണ്ട് മലയാളി നഴ്സുമാർ മരിച്ചു

ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

റിയാദില്‍നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന വാഹനം അപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്സുമാർ മരിച്ചു.

വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29) കൊല്ലം ആയൂരിലെ സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ. ഇവർ സഞ്ചരിച്ച മിനി ബസ് തായിഫിനടത്തുവെച്ചാണ് അപകടത്തില്‍ പെട്ടത്. റിയാദിലെത്തി ക്വാറന്‍റൈന്‍ പൂർത്തിയാക്കി ജിദ്ദയില്‍ ജോലിസ്ഥലത്തേക്ക് വരികയായിരുന്നു.ഇന്ന് പുലർച്ചെയാണ് രണ്ട് നഴ്‌സുമാരും നാട്ടിൽ നിന്നെത്തിയത്.

ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം. മലയാളികളായ രണ്ട് നഴ്സുമാർ തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയിലാണ്. ആന്‍സി, പ്രിയങ്ക എന്നിവരാണ് ആശുപത്രിയിലുള്ളത്. മറ്റു മൂന്ന് പേർ തമിഴ്നാട് സ്വദേശിനികളാണ്.

Sharjah city AG