അബൂദബി സ്ഫോടനം: രണ്ട് ഇന്ത്യക്കാരടക്കം മൂന്നു മരണം
അബൂദബി: മുസഫയിൽ പെട്രോൾ ടാങ്കറുകൾക്ക് തീപ്പിടിച്ചുണ്ടായ സ്തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തിലും മുസഫയിലും തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിമാനത്താവളത്തിൽ നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്തും മുസഫയിൽ അഡ്‌നോക് സംഭരണ ടാങ്കുകൾക്ക് സമീപവുമാണ് തീപിടിത്തമുണ്ടായത്. മുസഫലിൽ മൂന്ന് പെട്രോളിയം ടാങ്കറുകൾ പൊട്ടിത്തെറിച്ചു.
മുഹമ്മദ് ബിൻ സായിദ് സിറ്റിക്ക് സമീപം മുസഫയിലെ ഐഡാക്-3 ലാണ് സ്ഫോടനം നടന്നതെന്നും യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. ഡ്രോണുകൾ പോലുള്ള പറക്കുന്ന വസ്തു ഈ പ്രദേശങ്ങളിൽ വീണതാണ് തീപിടിത്തത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.ഫോടനത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയുമാണ് മരിച്ചത്.
