സ്‌മൃതി:ഈ ബാലികയുടെ ജീവൻ നമ്മുടെ കനിവിൽ
ഇരു വൃക്കകളും തകരാറിലായ കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ വേണം
തിരുവനന്തപുരം : തിരുവല്ലം വെങ്കര കൃഷ്ണ ഭവനത്തിൽ വേണു-സ്മിത ദമ്പതികളുടെ മകൾ സ്‌മൃതി വേണു (16) ഇരു വൃക്കകളും തകരാറിൽ ആയി ചികിത്സയിൽ ആണ് .
ഡയാലിസിസ് വഴി ആണ് ജീവൻ നിലനിർത്തുന്നത് .ഡയാലിസിസിന് മാസം 45000 രൂപ ചിലവ് വരുന്നുണ്ട്.മറ്റു ചിലവുകൾ എല്ലാം ചേർത്ത് 60000 രൂപ പ്രതിമാസം ചികിത്സാച്ചെലവ് തന്നെ വരുന്നുണ്ട്.താമസിക്കുന്ന വീട് ഒറ്റി കൊടുത്താണ് ഇതുവരെ ചികിത്സ നടത്തിയത്. \’അമ്മ സ്മിത വൃക്കദാനം ചെയ്യാൻ തയ്യാറാണ്. എന്നാൽ ഓപ്പറേഷൻ ചിലവ് കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്.പഠിക്കാൻ മിടുക്കിയായ സ്മ്രതിക്ക് കഴിഞ്ഞ വർഷം എസ് എ എൽ സി പരീക്ഷ എഴുതാൻ പറ്റിയില്ല. ഓപ്പറേഷൻ എത്രയും പെട്ടെന്ന് നടത്തണം എന്നാണ് ഡോക്ടർ പറയുന്നത്.സഹായം ചെയ്യാൻ താല്പര്യം ഉള്ളവർക്കായി ഇന്ത്യൻ ബാങ്ക് അമ്പലത്തറ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
പേര്: സ്മിതകുമാരി വേണു ,C I F 0207020794 , അക്കൗണ്ട് നമ്പർ : 507014973 , ഐ എഫ് എസ് സി :
IDIB000000A073 ,
ഫോൺ : 8089547347
7736644936
