Ultimate magazine theme for WordPress.

കല്ലിശേരിയിൽ പാരീഷ് കൗൺസിൽ അംഗങ്ങളുടെ കൂടിവരവ് നടന്നു

കോട്ടയം : കോട്ടയം അതിരൂപതയിലെ ഇടവകകളിൽ അടുത്ത മൂന്നുവർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾക്കായി എല്ലാ ഫൊറോനകളിലും പരിശീലനം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി മലങ്കര ഫൊറോനയിൽ പാരിഷ് കൗൺസിൽ അംഗങ്ങളുടെ കൂടിവരവ് നടന്നു. കല്ലിശ്ശേരി സെന്റ് മേരീസ് പളളിയിൽ സംഘടിപ്പിച്ച ഫൊറോനയിലെ എല്ലാ ഇടവകകളിലെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംയുക്ത കൂടിവരവ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.

അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം നയിച്ച പ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. “പാരിഷ് കൗൺസിലുകളുടെ ദർശനവും ദൗത്യങ്ങളും’ എന്ന വിഷയത്തിൽ ഫാ തോമസ് ആദോപ്പിള്ളിൽ ക്ലാസ് നയിച്ചു. ഫാ മൈക്കിൾ വെട്ടിക്കാട്ട് ചർച്ചകൾക്കു നേതൃത്വം നൽകി.

Sharjah city AG

Comments are closed.