Ultimate magazine theme for WordPress.

ഒമാനിൽ ക്ലാസ് കഴിഞ്ഞ് മടങ്ങവെ ഉണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനി മരണമടഞ്ഞു

മസ്‌കറ്റ് : എറണാകുളം പാലാരിവട്ടം സ്വദേശികളായ റ്റാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളും സീബ് ഇന്ത്യൻ സ്‌കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിനിയുമായ അൽന റ്റാകിനാണ് (6 വയസ്സ്) ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽ പെട്ട് മരണപമടഞ്ഞത്.

ഓഗസ്റ്റ് 1 ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. സ്‌കൂൾ വിട്ട് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽന റ്റാകിന്റെ മരണം സംഭവിച്ചിരുന്നു. അമ്മയുടെയും സഹോദരങ്ങളുടെയും പരുക്ക് ഗുരുതരമല്ല. ഇവർ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയും ഇന്നലെ വൈകീട്ടോടെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

അല്‍ന റ്റാകിന്റെ മരണത്തെ തുടര്‍ന്ന് ഇന്നലെ സീബ് ഇന്ത്യന്‍ സ്‌കൂളിന് അവധി നല്‍കിയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക

Sharjah city AG