ഒക്കലഹോമ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. റ്റിങ്കു തോംപ്സൺ മിനസോട്ട (പ്രസിഡന്റ്), പാസ്റ്റർ സന്തോഷ് തര്യൻ (വൈസ് പ്രസിഡന്റ്), ജോൺസൺ ഉമ്മൻ ചിക്കാഗോ (ജനറൽ സെക്രട്ടറി), എബ്രഹാം വർഗീസ് ഒക്ലഹോമ (ജോയിന്റ് സെക്രട്ടറി), എബി ജോൺ ഡാളസ് (നാഷണൽ ട്രഷറർ), പാസ്റ്റർ റെൻ ഫിന്നി ഡാളസ് (യൂത്ത് കോർഡിനേറ്റർ), പാസ്റ്റർ ബാബു തോമസ് മെംഫിസ് (മിഷൻസ് ഡയറക്ടർ), പാസ്റ്റർ തേജസ്സ് തോമസ് ഒക്കലഹോമ (സൺഡേ സ്കൂൾ ഡയറക്ടർ), ഷെറി കെ. ജോർജ് വിസ്കോൺസിൻ (നാഷണൽ മീഡിയ കോർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.
പ്രസിഡന്റ് ഡോ. റ്റിങ്കു തോംപ്സൺ മിന്നസോട്ടാ പെന്തെക്കോസ്റ്റൽ അസംബ്ലിയുടെ സീനിയർ പാസ്റ്ററാണ്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സന്തോഷ് തര്യൻ, ന്ന്യൂയോർക്ക് ആല്ബെനീ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ സീനിയർ പാസ്റ്ററാണ്.

Comments are closed.