Ultimate magazine theme for WordPress.

വിമാനത്തിനുള്ളിൽ ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെ അറസ്റ്റ് ചെയ്തു

കൊച്ചി: മദ്യപിച്ച് ബോധമില്ലാതെ വിമാനത്തിനുള്ളിൽ ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്നലെ വിയറ്റ്നാമിലേക്ക് തിരിക്കാനിരുന്ന വിമാനത്തിലാണ് സംഭവം.

ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറി. അമിതമായി മദ്യപിച്ചെത്തിയ സത്യബാബു വിമാനത്തിൽ കയറിയ ശേഷം സീറ്റിലിരിക്കാതെ ബഹളം വയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് മറ്റ് യാത്രക്കാർ പരാതിപ്പെട്ടു.

പൈലറ്റ് ഇയാളോട് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ വന്നതോടെ സുരക്ഷാ ഉദ്യോ​ഗസ്ഥരെത്തിയാണ് പിടിച്ചിറക്കിയത്. ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി. സത്യബാബുവിനെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. യുഎഇയിലെ

Sharjah city AG