ബെംഗളൂരുവിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിൽ വൻ തീപിടുത്തം.
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റിച്ച്മോണ്ട് ടൗണിന് സമീപം ലാങ്ഫോർട്ടിലുള്ള ഫാമിലി സൂപ്പർ മാർട്ടിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി 1.45 ഓടെയായിരുന്നു സംഭവം. ഏകദേശം മൂന്നുകോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശികളായ അൻവർ, റഹിം എന്നിവരുടെ ഉടമസ്ഥതയിലാണ് കട. അൾസൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
