Ultimate magazine theme for WordPress.

പഞ്ചാബില്‍ ക്രൈസ്തവർക്കെതിരെ ആരോപണവുമായി സിഖ് മത തലവന്‍

ചണ്ഡിഗഡ്: പഞ്ചാബില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നുള്ള ആരോപണവുമായി സിഖ് മത തലവന്‍ ഗ്യാനി ഹര്‍പ്രീത് സിങ്. വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പഞ്ചാബില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതിനെക്കുറിച്ച് സിഖ് സമൂഹം ഗൌരവമായി ചിന്തിക്കേണ്ടതുണ്ടെന്നും ഗ്യാനി പറഞ്ഞു. ഞങ്ങള്‍ ഇതുവരെ പഞ്ചാബില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരണമെന്നാഗ്രഹിച്ചിരുന്നില്ല.

അതിന്റെ ആവശ്യവുമില്ലായിരുന്നു. എന്നാല്‍ ഇന്ന് ആവശ്യമുന്നയിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് സാഹചര്യങ്ങള്‍ ‍. അതിനാല്‍ നിയമത്തിനായി ആവശ്യമുന്നയിക്കുന്നതിനെക്കുറിച്ച് സിഖ് സമൂഹം ഗൌരവമായി ചിന്തിക്കേണ്ടതുണ്ടെന്നു ഗ്യാനി പറഞ്ഞു. ചില ക്രിസ്ത്യന്‍ മിഷണറിമാര്‍ ചേര്‍ന്നു കുറച്ച് കാലമായി സിഖുകാരെ സ്വാധിനിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്നാണ് അവരുടെ വാദം പഞ്ചാബിലെ സിഖുകാരെയും ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിച്ച് അവരെ ക്രിസ്ത്യാനികളാക്കി മാറ്റുകയാണ്. നിന്നും മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.