ഏ. ജി കോട്ടയം സെക്ഷൻ സി. ഏ മുറ്റം കൺവഷനുകൾക്ക് തുടക്കമായി
കോട്ടയം: അസംബ്ലീസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻ യുവജന വിഭാഗം ആയ ക്രൈസ്റ്റ് അംബാസിഡർസ്ന്റെ (സി. ഏ)ആഭിമുഖ്യത്തിൽ ഒരു മാസം- ഒരു മുറ്റം- ഒരു കൺവൻഷൻ എന്ന പേരിൽ എല്ലാ മാസവും നടത്തൻ തീരുമാനിച്ച സുവിശേഷ യോഗത്തിന്റ ആദ്യ മീറ്റിംഗ് പുളിക്കൽകവല ബെഥെൽ ഏ ജി സഭയുടെ ആഭിമുഖ്യത്തിൽ നടത്തി. സെക്ഷൻ സി ഏ പ്രസിഡന്റ് അധ്യക്ഷൻ ആയ യോഗത്തിൽ പ്രൊസ്ബിറ്റർ പാസ്റ്റർ. ബിജു കെ എബ്രഹാം ഉത്ഘാടനം നിർവഹിച്ചു. മുൻ ഡിസ്ട്രിക്ട് സി ഏ പ്രസിഡന്റ് പാസ്റ്റർ പ്രഭ ടി തങ്കച്ചൻ ദൈവ വചനം പ്രസംഗിച്ചു. സി സെക്രട്ടറി മജു പി മോഹൻ സ്വാഗതവും ട്രെഷരാർ ജെഫിൻ രാജൻ നന്ദിയും പറഞ്ഞു. സെക്ഷൻ സെക്രട്ടറി പാസ്റ്റർ വിജി സാം, ട്രെഷരാർ പാസ്റ്റർ ഷാജി ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ എബ്രഹാം ബേബി, പാസ്റ്റർ പി യൂ കുരിയക്കോസ് എന്നിവർ പ്രാർത്ഥനക്കു നേതൃത്വം നൽകി.
