40 ൽ പരം തൈകൾ അടങ്ങുന്ന ഫലവൃക്ഷത്തോട്ടം നിർമ്മിച്ചു.
കുന്നംകുളം .പ്രകൃതിസംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മറ്റി പ്രകൃതി സംരക്ഷണ സംഘം അഗ്രികൾച്ചർ നെഴ്സറിയുടെ സഹകരണത്തോടെ ഞാറ്റുവേല ചന്ത 20 21 പദ്ധതിയുടെ ഭാഗമായ് കുന്നംകുളം ക്രിസ്തീയ വേർപാട് സഭകളുടെ സെമിത്തേരി സംരക്ഷണ സമിതിയുടെ വി നാഗൽ ബറിയൽ ഗ്രൗണ്ടിൽ ഫലവൃക്ഷത്തോട്ടം നിർമ്മിച്ചു.
ഉദ്ഘാടനം കുന്നംകുളം അസി.സബ് ഇൻസ്പെക്ടർ ഗോകുലൻ നിർവ്വഹിച്ചു…
പ്രോഗ്രാമിൽ പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കമ്മറ്റിയംഗം അനീഷ് ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. സെമിത്തേരി സംരക്ഷണ സമിതി പ്രസിഡണ്ട് prഇമ്മാനുവേൽ എം.ജിസ്വാഗതം പറഞ്ഞു. പ്രകൃതി സംരക്ഷണ സംഘം പ്രതിനിധികളായ ഷാജി തോമസ് N, മിഷാ സെബാസ്റ്റ്യൻ, റഫീഖ് കടവല്ലൂർ, ശങ്കരനാരായണൻ , വിഷ്ണു, അമൽ , സെമിത്തേരി സംരക്ഷണ സമിതി അംഗങ്ങളായ
pr തിമോത്തി ,റോയ്സൺ, സൈമൺ , ഷാജി, രവീന്ദ്രൻ ,ബെന്നി തുടങ്ങിയവർ പങ്കെടുത്തു.
