തിരുവല്ല: യഥാസ്ഥാപനം നടക്കുവാൻ ഒരു തകർച്ച അനിവാര്യമാണെന്നും നാം തകർക്കപ്പെട്ടാൽ ദൈവം നമ്മെ പണിയുമെന്നും പാസ്റ്റർ ഡാനിയേൽ വില്യംസ്. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ അഞ്ചാം ദിവസം മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ എബ്രഹാം ഡാനിയേൽ പ്രാരംഭ പ്രഭാഷണം നടത്തി. പാസ്റ്റർ ജോൺ വി ജേക്കബ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർ എം ജെ ജോൺ, പാസ്റ്റർ ഇ ജെ തോമസ്കുട്ടി, പാസ്റ്റർ ബോസ് എം കുരുവിള തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
കൺവൻഷനിൽ ഇന്ന്
രാവിലെ 9.00: സി ഇ എം – സൺഡേ സ്കൂൾ സമ്മേളനം ശാരോൻ ഗ്രൗണ്ടിൽ
സഹോദരി സമ്മേളനം ശാരോൻ ഓഡിറ്റോറിയത്തിൽ
ഉച്ചയ്ക്ക് 2.30: ശാരോൻ ബൈബിൾ കോളേജ് അലൂമ്നി മീറ്റിംഗ്
വൈകിട്ട് 6.00: പൊതുയോഗം
വാർത്ത: ജെ പി വെണ്ണിക്കുളം

Comments are closed.