ഇന്ത്യയിലും ഒമിക്രോണ്‍; വൈറസ് സ്ഥിരീകരിച്ചത് കര്‍ണാടകയില്‍
ബെംഗളൂരൂ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍. കര്‍ണാടക സ്വദേശികള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.66, 46 വയസുള്ള രണ്ട് പുരുഷന്മാര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയവരാണ് ഇവര്‍. ഇവരുമായി സമ്പര്‍ക്കമുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കിയെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ആശങ്ക വേണ്ടെന്ന് ലവ് അഗര്‍വാള്‍ അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിശോധന കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.
