Ultimate magazine theme for WordPress.

യുഎസ് സ്കൂളിൽ വെടിവയ്പ്പ്, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; 15 കാരൻ അറസ്റ്റിൽ

ന്യൂയോര്‍ക്ക്: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും സ്കൂളിൽ വെടിവയ്പ്പ്. മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. അധ്യാപിക അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. മിഷിഗൺ സംസ്ഥാനത്തിലെ വടക്കൻ ഡെറ്റ്രോയിറ്റിലുള്ള ഹൈസ്കൂളിലാണ് ആക്രമണമുണ്ടായത്.

15 കാരനാണ് ആക്രമണം നടത്തിയത്. ഇയാളെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് ഉപയോഗിച്ച തോക്കും ഇയാളിൽ നിന്നും കണ്ടെത്തിയട്ടുണ്ട്.ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആക്രമണമുണ്ടായത്. ഡെട്രോയിറ്റിൽ നിന്നും 48 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഒരു ഹൈസ്കൂളിലാണ് ആക്രമുണ്ടായത്. വെടിയേറ്റയുടനെ മൂന്ന് വിദ്യാര്‍ത്ഥികളും മരിച്ചുവെന്ന് ഔക്ക്ലാന്റ് കൗണ്ടി അണ്ടര്‍ഷെരിഷ് മിഖായേൽ മക്കാബെ പറഞ്ഞു.
പ്രകോപനമില്ലാതെയായിരുന്നു ആക്രമണം നടത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ചോദ്യം ചെയ്യലിനോട് പതിനഞ്ചുകാരന്‍ സഹകരിക്കാത്തത് അന്വേഷണത്തിന് തടസമാകുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അക്രമിയുടെ കൈയ്യിൽ നിന്നും സെമി ഓട്ടോമാറ്റിക്ക് കൈത്തോക്കും ഇയാളുടെ കൈയ്യിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. നിരവധിപേര്‍ക്ക് വെടിയേൽക്കുകയും അതിൽ മൂന്ന് പേര്‍ ഉടൻ തന്നെ മരിച്ച് വീഴുകയും ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 16 കാരനായ വിദ്യാര്‍ത്ഥിയും പതിനാലും പതിനേഴും വയസ്സുള്ള രണ്ട് വിദ്യാർത്ഥിനികളുമാണ് കൊല്ലപ്പെട്ടത്. 15 വയസുകാരനെ നിലവിൽ പാർപ്പിച്ചിരിക്കുന്നത് ജുവനൈൽ ഹോമിലാണെങ്കിലും പ്രാദേശിക പ്രോസിക്യൂട്ടറുടെ നിശ്ചയദാർഢ്യത്തെ ആശ്രയിച്ച് ഇയാളെ സാധാരണ പ്രതിയായി കണക്കാക്കാമെന്ന് മക്കേബ് കൂട്ടിച്ചേർത്തു.കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കയിൽ തോക്ക് വച്ചുള്ള ആക്രമണം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2020ൽ രാജ്യത്ത് 611 വെടിവയ്പ്പുകള്‍ ഉണ്ടായിട്ടുണ്ട്. നവംബര്‍ മാസത്തിൽ രണ്ട് മലയാളികള്‍ വെടിവയ്പ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.