പാലായ്ക്ക് സമീപം ചെറിയ ഭൂചലനം
കോട്ടയം: മീനച്ചിൽ താലൂക്കിലെ പൂവരണിയിൽ ഭൂമിയുടെ അടിയിൽ നിന്നും മുഴക്കം കേട്ടതായി നാട്ടുകാർ. ഉച്ചക്ക് 12.02 ഓടു കൂടിയാണ് ചെറിയ രീതിയിലുള്ള ഭൂചലനം ഉണ്ടായത്.മുഴക്കം കേട്ടതായി അധികാരികൾ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് നേരിയ ഭൂചലനമാണോ എന്നത് ഇതേ വരെ സ്ഥിരീകരിച്ചിട്ടില്ല. പൂവരണി ഭാഗത്ത് ഇടിമുഴക്കം പോലുള്ള ശബ്ദവും ഇതിനു പിന്നാലെ വിറയലും അനുഭവപ്പെട്ടതായി ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി പറഞ്ഞു. പനച്ചിപ്പാറ ഭാഗത്തും മുഴക്കവും നേരിയ വിറയലും അനുഭവപ്പെട്ടതായി മുൻ പഞ്ചായത്ത് പ്രസിഡന്റ് രമേശ് ബി.വെട്ടിമറ്റം പറഞ്ഞു. പനയ്ക്കാപ്പലത്ത് വിറയലും ഇടിമുഴക്കം പോലുളള ശബ്ദവും കേട്ടതായി പരിസ്ഥിതി പ്രവർത്തകൻ ജോണി തോപ്പിൽ പറഞ്ഞു.
