Ultimate magazine theme for WordPress.

ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ തീപിടിത്തം; 10 മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ജില്ലാ ആശുപത്രിയില്‍ തീപിടിത്തം. അഹമ്മദ് നഗറിലെ ജില്ലാ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലാണ് സംഭവം. തീപിടിത്തത്തില്‍ പത്തുപേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പൊളളലേല്‍ക്കുകയും ചെയ്തു. സംഭവസമയത്ത് 17 പേരാണ് ചികിത്സയിലുണ്ടായിരുന്നത്.

ഇവരെ മറ്റൊരു ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി അഹമ്മദ്‌നഗര്‍ ജില്ല കലക്ടര്‍ ഡോ. രാജേരന്ദ ഭോസ്‌ലെ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Sharjah city AG