അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയാണ് യന്ത്രം കടലില്‍ സ്ഥാപിച്ചത്.
കാസര്‍ഗോഡ്: അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് കാണാതായത്. സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവയുടെ മുന്നറിയിപ്പ് ലഭ്യമാക്കുന്ന യന്ത്രമാണ് കാണാതായത്.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയാണ് യന്ത്രം കടലില്‍ സ്ഥാപിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇതില്‍ നിന്നുള്ള ആശയവിനിമയം ഇല്ലാതായത്. തുടര്‍ന്ന് ഭൗമശാസ്ത്ര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
ഇതിനിടെ മലപ്പുറം താനൂരില്‍ നിന്നുള്ള ഒരാളുടെ ഫെയ്സ്ബുക്കില്‍ യന്ത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തങ്ങള്‍ക്ക് കടലില്‍ നിന്ന് ഒരു വസ്തു ലഭിച്ചതായി വീഡിയോയില്‍ പറയുന്നു. ആളുകള്‍ യന്ത്രത്തിന്റെ മുകളില്‍ കയറി നില്‍ക്കുന്നുമുണ്ട്. മത്സ്യത്തൊഴിലാളികളാണ് ഇവരെന്നാണ് സൂചന.
