ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ : വനിതാ സമ്മേളനം
കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ എൽ. എ. ഡിപ്പാർട്ടുമെൻ്റ് സംസ്ഥാന വനിതാ സമ്മേളനം ഒക്ടോബർ 2 ശനിയാഴ്ച രാത്രി 7.30 മുതൽ 9 വരെ സൂമിൽ നടത്തുന്നു. സംസ്ഥാന പ്രസിഡൻ്റ് മിസിസ്സ് ലിസ കൊച്ചുമോൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഓവർസീയർ റവ. എൻ. പി. കൊച്ചുമോൻ കുമരകം ഉദ്ഘാടനം ചെയ്യും.
കർത്തൃദാസിമാരായ ലതാ ഐസക്ക്, ജോളി സണ്ണി താഴാംപള്ളം (യു. എസ്. എ.) എന്നിവർ ദൈവവചനം പ്രസംഗിക്കും. സെക്രട്ടറി ശാന്തമ്മ ജേക്കബ് സ്വാഗതം അറിയിക്കും. മീറ്റിങ്ങുകൾക്ക് സംസ്ഥാന എൽ. എ. ബോർഡ് നേതൃത്വം നല്കും.
