മണിക്കൂറുകളുടെ വ്യത്യാസത്തിൽ ടിപിഎം വിശ്വാസ ദമ്പതികൾ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെൻറർ സഭാംഗം റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഓഫീസർ ഡി.ജയകുമാർ (71) ഭാര്യ ജി.ബാലമ്മ (65) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞത്.സംസ്കാരം ഇന്ന് ടി പി എം മലമുകൾ സഭാ സെമിത്തേരിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും. ബാലമ്മ നെയ്യാറ്റിൻകര വെൺപകൽ സ്വദേശിയാണ്.
മക്കൾ: രജ്ഞിത്, അജിത് (ഇരുവരും അബുദാബി).
മരുമക്കൾ. രാജി, വീണ
