ന്യൂസിലാന്റില്‍ ഭീകരാക്രമണം
വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഐസിസ് ഭീകരന് നടത്തിയ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ ഒക്ലാന്റിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് ആക്രമണം നടക്കുന്നത്. മാരകായുധങ്ങളുമായെത്തിയ യുവാവ് അവിടെയുണ്ടായിരുന്ന ആളുകളെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് അക്രമിയെ വെടിവച്ച് കൊന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്ലാന്റില് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ തിരക്ക് കുറവായിരുന്നത് വന്‍ ദുരന്തം ഒഴിവാക്കാന്‍ കാരണമായി.2011ല്‍ ന്യൂസിലാന്റിലെത്തിയ ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയത്. തീവ്രവാദ ബന്ധം സംശയിച്ചിരുന്ന ഇയാള്‍ കഴിഞ്ഞ ആറ് വര്‍ഷമായി ന്യൂസിലാന്റ് പൊലീസിന്റെ നിരീക്ഷണത്തിലാണ്. എന്നാല്‍ 32 കാരനായ അക്രമി മുന്‍പും രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത കേസില്‍വിചാരണ നേരിട്ടിട്ടുണ്ടെന്നുവെന്നും മതിയായ തെളിവുകളില്ലാത്തതിനാല്‍ കോടതി വെറുതെ വിടുകയായിരുന്നുവെന്നും രാജ്യത്തെ വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്ന 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ അപലപിച്ചു.
