ഫ്രാൻസിൽ കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു:
പാരിസ്: പടിഞ്ഞാറൻ ഫ്രാൻസിൽ കത്തോലിക്കാ വൈദികനെ റുവാണ്ടൻ അഭയാർഥി കൊലപ്പെടുത്തി. ഫാ. ഒലിവർ മെയ്ർ(60) ആണു വെൻഡേ പട്ടണത്തിൽ കൊല്ലപ്പെട്ടത്. മോണ്‍ഫോർട്ട് മിഷനറീസ് പ്രൊവിൻഷ്യൽ സുപ്പീരിയറാണ് ഇദ്ദേഹം. വൈദികൻ കൊല്ലപ്പെട്ട കാര്യം ഫ്രാൻസ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ ട്വിറ്ററിൽ അറിയിച്ചു.
ലൂകോണ് രൂപതയിലാണ് വെൻഡേ.വൈദികനെ കൊലപ്പെടുത്തിയതു താനാണെന്ന് റുവാണ്ടൻ അഭയാർഥി ഇമ്മാനുവൽ അബായിസെൻഗ പോലീസിനോടു സമ്മതിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 2020 ജൂലൈയിൽ നോന്ത് കത്തീഡ്രലിനു തീവച്ച കേസിൽ പ്രതിയാണ് ഇമ്മാനുവൽ. മാസങ്ങളായി ഇയാൾക്ക് അഭയം നല്‍കിയിരുന്ന ആളാണു ഫാ. ഒലിവർ മെയ്ർ.
