കർണാടക ചർച്ച് ഓഫ് ഗോഡ് ഇവാഞ്ചലിസം ഡിപാർട്ട്മെൻ്റ് – ആത്മീയ യോഗം ജൂലൈ 31 ഇന്ന് മുതൽ
ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഇവാഞ്ചലിസം ഡിപാർട്മെൻ്റ് ആഭിമുഖ്യത്തിൽ ജൂലൈ 31, ആഗസ്റ്റ് 1 (ഇന്നും നാളെയും) തീയതികളിൽ ഓൺലൈൻ സൂമിലൂടെ ആത്മീയ യോഗം നടക്കും.
സി. ജി.ഐ കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ ബെഞ്ചമിൻ തോമസ് (ക്യൂൻസ് ചർച്ച് ഓഫ് ഗോഡ്, ന്യൂയോർക്ക്), റവ.ഡോ.കെ.ജെ. മാത്യൂ, ഇവാ.ഷോബിൾ ജോയ് (ഷാർജ)എന്നിവർ പ്രസംഗിക്കും.
അനുഗ്രഹീത ദൈവ ദാസന്മാർ ഗാനശുശ്രൂഷ നിർവഹിക്കും.
ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ബിനു ചെറിയാൻ, സെക്രട്ടറി പാസ്റ്റർ ഫ്രാൻസി ജോൺ എന്നിവർ നേതൃത്വം നൽകും.
