ഇന്ത്യൻ മെഡൽ പ്രതീക്ഷ ഉയർത്തി പി.വി. സിന്ധു
ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷക്ക് മാറ്റു കൂട്ടി ബാഡ്മിന്റൺ താരം പി.വി. സിന്ധു. ഗ്രൂപ്പ് ജെ-യിൽ ഹോങ്കോംഗ് താരം ചെയുങ് യെഗാൻ യിയെ പരാജയപ്പെടുത്തിയാണ് സിന്ധു പ്രീക്വാർട്ടർ ഉറപ്പിച്ചത്.ഹോങ്കോംഗ് താരം രണ്ടാം ഗെയിമിൽ ചെറുത്തുനില്പുയർത്തി, ഒരു ഘട്ടത്തിൽ ലീഡ് നേടി.എന്നാൽ തൻറെ തകർപ്പൻ ആക്രമണത്തിലൂടെ സിന്ധു വിജയം കുറിയ്ക്കുകയായിരുന്നു.
