കെ. ഐ. ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ഡാളസ്: റാന്നി പകലോമറ്റം – താഴമൺ കിടങ്ങിനേത്ത് കുടുംബാംഗം ബ്രദർ കെ.ഐ. ജോൺ (പൊടിയാച്ചൻ -80) ജൂലൈ 26 നു ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. 1980- ൽ അമേരിക്കയിൽ സ്ഥിര താമസം ആക്കിയ ഇദ്ദേഹം, ഇപ്പോൾ ഡാളസിലുള്ള കാൽവറി പെന്തക്കോസ്തൽ ചർച്ച് അംഗമായിരുന്നു. ഭൗതീക ശരീരം ജൂലൈ 28 ബുധനാഴ്ച വൈകിട്ട് 6:30 നു കാൽവറി പെന്തക്കോസ്ത് ചർച്ച് (725 W. Arapaho Road, Richardson, Texas 75080) മന്ദിരത്തിൽ പൊതു ദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ ജൂലൈ 29 വ്യാഴാഴ്ച രാവിലെ 10 നു അതേ ആരാധനാലയത്തിൽ ആരംഭിച്ച് തുടർന്ന് റിഡ്ജ് വ്യൂ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും.
