കുട്ടികളെ ഫോണിൽ വിളിച്ചു പ്രലോഭിപ്പിച്ചു ഭീഷണിപ്പെടുത്തുന്ന സംഘത്തിലെ പ്രതിയെ കുമിളി പോലീസ് അറസ്റ്റ് ചെയ്തു
കുട്ടികളെ ഫോണിൽ വിളിച്ചു പ്രലോഭിപ്പിച്ചു ചാറ്റ് ചെയ്ത് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു വാങ്ങി മറ്റുള്ളവർക്ക് അയച്ചു കൊടുത്ത്, ഭീഷണിപ്പെടുത്തുന്ന സംഘത്തിലെ പ്രതിയെ കുമിളി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചുങ്കം സ്വദേശി, രാമൻകുളങ്ങര വീട്ടിൽ സനബു ള്ള മകൻ 21 വയസുള്ള മുഹമ്മദ് ആസിലിനെ ഇന്ന് വെളുപ്പിനെ കോഴിക്കോട് നിന്നും കുമിളി IP ജോബിൻ ആന്റണി, SI ലാലൻ, CPO മാരായ സലിൽ, ഭാഗവതിരാജ്, അനു അയ്യപ്പൻ, ഷിനാസ്, അഷറഫ് ,സാദിഖ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കുമിളി പോലീസ് രജിസ്റ്റർ ചെയ്ത 558/21 നമ്പർ പോക്സോ, IT act കേസിൽ മൊബൈൽ ഫോൺ trace ചെയ്തുള്ള അന്വഷണത്തിലാണ് പ്രതി വലയിലായത്. ഇയാൾ പട്ടനങ്ങാടിയിലുള്ള അറഫ കോഴിക്കടയിൽ ജോലി ചെയ്യുകയാണ്. കൂടുതൽ പേർക്ക് പെൺകുട്ടിയുടെ ചിത്രങ്ങൾ അയച്ചു കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുന്നു
