ദിസ് ഈസ് ഓൾ ഇൻഡ്യാ റേഡിയോ..
ബ്ലസിൻ ജോൺ മലയിൽ
ഭൂമിയിലെ ഏറ്റവും വലിയ റേഡിയോ ശൃംഘലയാണ്
ആകാശവാണി. ഇന്ന് ഏറ്റവും കുടുതൽ ഭാഷകളിൽ പ്രക്ഷേപണം നടത്തുന്ന പൊതു സ്ഥാപനവും ഇതു തന്നെ !
ബ്രിട്ടീഷ് ഭരണ കാലത്ത്
1922 ൽ രാജ്യത്ത് റേഡിയോ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ കീഴിൽ ബോംബെ സ്റ്റേഷനിൽ നിന്ന് 1927 ജൂലൈ 23 നാണ് സംപ്രേഷണം ആരംഭിച്ചത്.
ഇതിന്റെ ഓർമ്മക്കായി ജൂലൈ 23 ന് രാജ്യം നാഷണൽ ബ്രോഡ് കാസ്ടിംഗ് ഡേയായി ആചരിക്കുന്നു.1930 മാർച്ച് 1 ന് സർക്കാർ ഈ റേഡിയോ പ്രക്ഷേപണം ഏറ്റെടുത്തു.
1930 ഏപ്രിൽ 1 ന് ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സർവീസ് രൂപം കൊണ്ടു. 1936 ജൂൺ എട്ടിന് ഐ എസ് ബി എസ് ഓൾ ഇൻഡ്യ റേഡിയോ ആയി.
ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യം സ്വതന്ത്രമായപ്പോൾ ഡൽഹി,മുംബൈ,കൊൽക്കത്ത, ചെന്നൈ, തിരുച്ചിറപ്പള്ളി, ലഖ്നൗ എന്നിവിടങ്ങളിൽ റേഡിയോ സ്റ്റേഷനുകൾ ഉണ്ടായിരുന്നു.ഓൾ ഇന്ത്യ റേഡിയോ 1956 മുതൽ ആകാശവാണിയായി.
ഇന്ന് ആകാശവാണി
420 സ്റ്റേഷനുകളിലൂടെ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ തൊണ്ണൂറ്റിയൊൻപത് ശതമാനം പേരിലുമെത്തുന്നു. കൂടാതെ 1993 മുതൽ
ഒട്ടനവധി സ്വകാര്യ റേഡിയോ സ്റ്റേഷനുകളും പ്രവർത്തിക്കുന്നു.
ബ്ലസിൻ ജോൺ മലയിൽ
