ബന്ധങ്ങൾ നഷ്ടപ്പെടുമ്പോൾ
ബ്ലസിൻ ജോൺ മലയിൽ
നിങ്ങളുടെ ഫെയ്സ് ബുക്കിൽ കുരുങ്ങി കിടക്കുന്നത് അയ്യായിരം ഫ്രണ്ട്സ്! പക്ഷേ ഇപ്പോഴും അലട്ടുകയാണോ വല്ലാത്ത ഏകാന്തത? സാമൂഹിക ബന്ധങ്ങൾ നഷ്ടപ്പെട്ട് നിങ്ങൾ നിങ്ങളിലേക്ക് തന്നെ ചുരുങ്ങുകയാണോ?
ഏദനിൽ ജന്മം കൊണ്ട മനുഷ്യകുലത്തിൻ്റെ ഏറ്റവും വലിയ പ്രശ്നമായി ദൈവം കണ്ടെത്തിയത് ഏകാന്തതയാണ്! മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ലെന്ന് വചനം പറയുന്നു (ഉൽപ.2:20). അതിന് പരിഹാരമായാണ് തക്ക തുണയെ – ഹവ്വയെ – ഒരുക്കിയത്.
ഒരു നിമിഷം മൊബൈലിൽ നിന്ന് കണ്ണു മാറ്റുമോ? കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുമോ? തൊട്ടടുത്തുള്ളവൻ്റെ സങ്കടങ്ങളെ കുറിച്ച് പറയുമോ? പരസ്പരം ആ വിഷയങ്ങൾ ഏറ്റെടുത്ത് പ്രാർത്ഥിക്കുമോ?
– ബ്ലസിൻ ജോൺ മലയിൽ
