നീറ്റ് പരീക്ഷയ്ക്ക് ആദ്യമായി കുവൈത്തിൽ സെന്റർ അനുവദിച്ചു ; അംബാസഡർ സിബി ജോർജിന്റെ പ്രയത്‌നഫലം
കുവൈത്ത് സിറ്റി ∙
നീറ്റ് പരീക്ഷയ്ക്ക് കുവൈത്തിൽ സെന്റർ അനുവദിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചുഇതാദ്യമായാണ് നീറ്റ് പരീക്ഷയ്ക്ക് കുവൈത്തിൽ സെൻറർ അനുവദിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് കുവൈത്തിൽ മാത്രമേ സെൻറർ അനുവദിച്ചിട്ടുള്ളൂ. കുവൈറ്റ് ഇന്ത്യൻ അംബാസഡർ സിബി ജോർജ് നിരന്തരം നടത്തിയ പരിശ്രമത്തിൻറെ ഫലമായാണ് ഇത്. .കുവൈത്തിലേത് ഉൾപ്പെടെ 198 കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടത്തുക. സെപ്റ്റംബർ 12നാകും പരീക്ഷ. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുക. നേരത്തെ ഓഗസ്റ്റ് 1 നാണ് ഇത് നിശ്ചയിച്ചിരുന്നത്. ജൂലൈ 13 ചൊവ്വാഴ്ച എൻടിഎ വെബ്‌സൈറ്റ് വഴി അപേക്ഷാ നടപടിക്രമങ്ങൾ ആരംഭിച്ചു.പുതുതായി ചേർത്ത മലയാളവും പഞ്ചാബിയും ഉൾപ്പെടെ നീറ്റ് പരീക്ഷ 13 ഭാഷകളിൽ നടത്തും. ഹിന്ദി, പഞ്ചാബി, ആസാമി, ബംഗാളി, ഒഡിയ, ഗുജറാത്തി, മറാത്തി, തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പരീക്ഷ എഴുതാം . സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി പരീക്ഷ നടത്തുന്ന നഗരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും 2020 ൽ 3,862 പരീക്ഷാകേന്ദ്രങ്ങളായിരുന്നു അനുവദിച്ചിരുന്നത് ഈ വർഷം ഇത് വർധിപ്പിക്കും .COVID-19 പാൻഡെമിക് കണക്കിലെടുത്ത് കർശനമായ മുൻകരുതലുകൾക്കിടയിലാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 13 ന് ദേശീയ യോഗ്യത പ്രവേശന പരീക്ഷ (നീറ്റ്) നടത്തിയത്. ആകെ 13.66 ലക്ഷം പേർ പരീക്ഷയെഴുതി. 7,71,500 പേർ യോഗ്യത നേടി.. കുവൈത്തിൽ പരീക്ഷ കേന്ദ്രം സ്ഥാപിക്കുന്നത് നിരവധി വിദ്യാർത്ഥികൾക്ക് പ്രയോജനകരമാണ് . .
