Ultimate magazine theme for WordPress.

സമത്വം; സ്വാതന്ത്ര്യം; സാഹോദര്യം!!

ബ്ലസിൻ ജോൺ മലയിൽ

സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സ്വപ്നം കണ്ട ലോകത്തിൻ്റെ വാതിലാണ് – ബാസ്റ്റിൽ ഡേ.

പതിനാലാം നൂറ്റാണ്ടിൽ
പാരീസിൽ പണി കഴിപ്പിച്ച ബാസ്റ്റിൽ കോട്ട ലൂയി പതിനാറാമൻ്റെ കാലത്ത് വോൾട്ടയറെ പോലും പാർപ്പിച്ച ജയിലായി മാറി. ഏകാധിപത്യത്തിൽ മനം മടുത്ത ജനം
1789 ജൂലായ് 14-ന് ആ ജയിലറ പിടിച്ചടക്കി. ആയുധ കൂട്ടം കൈവശമാക്കി. തടവുകാരെ മോചിപ്പിച്ചു.

വൈദികരുടെയും പ്രഭുക്കന്മാരുടെയും
വിശേഷ അവകാശങ്ങൾ നിർത്തലാക്കിയ അവർ
അടിമത്തം നിരോധിച്ചു.
പൗരന്മാർക്കിടയിൽ സമത്വം ഉറപ്പിച്ചു.
എല്ലാവർക്കും തുല്യനികുതിയും ഏർപ്പെടുത്തി

സാധാരണക്കാരൻ്റെ ദേശീയസഭ ഫ്രാൻസിലെ വൈദിക സഭയുടെയും പ്രഭുസഭയുടെയും ഫ്യൂഡലിസം അവസാനിപ്പിച്ചു. പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായി.

സാധാരണക്കാർ ഫ്രാൻസിൽ വിജയം ആഘോഷിച്ച ദിനമാണ് ബാസ്റ്റിൽ ഡേ. മാനവ ചരിത്രത്തിലെ സുപ്രധാന സംഭവം.
ബാസ്റ്റിലിന്റെ പതനമാണ് ഫ്രഞ്ച് വിപ്ലവത്തിൻ്റെ തുടക്കം. ഇന്നും ജൂലായ് 14 ഫ്രാൻസിൽ ദേശീയദിനമാണ്..

ബ്ലസിൻ ജോൺ മലയിൽ

Leave A Reply

Your email address will not be published.