Ultimate magazine theme for WordPress.

വെസ്റ്റ് കൊച്ചിൻ പെന്തെക്കോസ്ത് അസംബ്ലി 25-ാമത് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ

കൊച്ചി : പശ്ചിമകൊച്ചിയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തെക്കോസ്ത് അസംബ്ലിയുടെ 25-ാമത് ജനറൽ കൺവൻഷനും സിൽവർ ജൂബിലി സുവനീർ പ്രകാശനവും ഡിസംബർ 2 മുതൽ 6 വരെ നടക്കും. ചെല്ലാനം മറുവക്കാട് ഗ്രൗണ്ടിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ ജോയ് പാറക്കൽ, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ഷാജി യോഹന്നാൻ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ വർഗീസ് ഏബ്രഹാം (റാന്നി) എന്നിവർ വിവിധ ദിവസങ്ങളിൽ വചനശുശ്രൂഷ നിർവ്വഹിക്കും.

സ്റ്റാവ്‌റോസ് കൊച്ചി സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.