Ultimate magazine theme for WordPress.

ഐപിസിയിലെ ഗ്രൂപ്പിസത്തിനെതിരെ പ്രതിഷേധവുമായി വാളകം സെന്ററിലെ വിശ്വാസികൾ

വാളകം : ഐ.പി.സി.യിലെ അധികാര തർക്കം എല്ലാ അതിർവരമ്പുകളും ലംഘിച്ച് താഴെത്തട്ടിലേക്ക് കൂടി വ്യാപിച്ചതോടെ, ഗ്രൂപ്പ് സമവാക്യം വെച്ച് സെന്റർ കൺവെൻഷനിൽ ആളുകളെ പ്രസംഗിക്കാൻ വിളിച്ചതിനെതിരെ വാളകം സെന്ററിലെ സഭാ വിശ്വാസികൾ ശക്തമായി ശബ്ദമുയർത്താൻ തീരുമാനിക്കുകയും ഇതിനായി ‘ഐ.പി.സി. റിഫോം ഫോറം’ എന്ന വാട്സ്ആപ്പ് കൂട്ടായ്മ ആരംഭിച്ച് ഗ്രൂപ്പിസത്തിനെതിരെ പ്രവർത്തനം തുടങ്ങുകയും ചെയ്തു.

വിഭാഗീയതയ്ക്ക് നേതൃത്വം കൊടുക്കുന്നവർ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തുറന്ന ചർച്ചയിലൂടെ എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമിച്ചതിനുശേഷം മാത്രം കൺവെൻഷൻ സ്റ്റേജുകളിലും സഭയുടെ ഔദ്യോഗിക പരിപാടികളിലും പ്രസംഗിച്ചാൽ മതിയെന്നും, അല്ലാത്തപക്ഷം ഇവരുടെ പ്രസംഗം വിശ്വാസികൾക്കിടയിൽ തെറ്റായ സന്ദേശം വളർത്തുമെന്നും ചൂണ്ടിക്കാട്ടിയ കൂട്ടായ്മ, പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ ഇവരെ പൊതുവേദികളിൽ നിന്ന് മാറ്റിനിർത്തിയാൽ മാത്രമേ ഐ.പി.സി. പ്രസ്ഥാനം നന്നാവുകയുള്ളൂവെന്നും വ്യക്തമാക്കി.

കേരളത്തിലെ മുഴുവൻ സഭകളും സെന്ററുകളും ഇത്തരത്തിൽ കൂട്ടായി തീരുമാനമെടുത്താൽ പ്രസ്ഥാനത്തിലെ ഗ്രൂപ്പ് പ്രവർത്തനം അവസാനിപ്പിക്കാനാകുമെന്നും, വരും ദിനങ്ങളിൽ ഈ കൂട്ടായ്മ കേരളമാകെ വ്യാപിപ്പിച്ച് സഭയെ നശിപ്പിക്കുന്ന ഗ്രൂപ്പ് കളിക്കാർക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികളായ സാം കുര്യാക്കോസ് (9447007481), ജോർജ് പോൾ (9947115502), ജോൺസൺ (9745468665) എന്നിവർ അറിയിച്ചു.

Sharjah city AG

Comments are closed.