ഇരുവള്ളിപ്ര ന്യൂ ഇന്ത്യ ദൈവസഭ സുവർണ്ണ ജൂബിലി നിറവിൽ
അമ്പത് വർഷം മുമ്പ് ആരംഭിച്ച സഭയിൽ ഇപ്പോൾ അഞ്ഞൂറിൽ അധികം വിശ്വാസികൾ
വാർത്ത: ജോജി ഐപ്പ് മാത്യൂസ്
തിരുവല്ല: ദൈവമുഖത്തേക്ക് നോക്കുന്നവരെ ലജ്ജിപ്പിക്കില്ലെന്ന് ന്യൂ ഇന്ത്യ ദൈവസഭ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. ആർ.ഏബ്രഹാം. ഇരുവള്ളിപ്ര ന്യൂ ഇന്ത്യ ദൈവസഭയുടെ സുവർണ്ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാശുശ്രൂഷകൻ പാസ്റ്റർ ഷാജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
50 വർഷത്തെ ചരിത്രമടങ്ങിയ സുവനിയർ പ്രകാശനം സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ടി.എം.കുരുവിളയ്ക്ക് നൽകി പാസ്റ്റർ ആർ. ഏബ്രഹാം നിർവഹിച്ചു. ആൻ്റോ ആൻ്റണി എംപി, സിസ്റ്റർ ജോയിസ് എബ്രഹാം, ജനറൽ കൺവീനർ ജോയി പുല്ലാഴിയിൽ, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ്, ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ടി.ടി.ഏബ്രഹാം, നഗരസഭ കൗൺസിലർമാരായ ജേക്കബ് ജോർജ്, റേച്ചൽ ബൈജു, പാസ്റ്റർമാരായ സി.പി.മോനായി, ബാബു എബ്രഹാം, സാബു പി.ദാനിയേൽ, എബി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
ജൂബിലിയോടനുബന്ധിച്ചുള്ള കൺവൻഷൻ ഇന്ന് സമാപിക്കും. ഗാനശുശ്രൂഷയ്ക്ക് സഭ ക്വയർ നേതൃത്വം നൽക്കും. അമ്പത് വർഷം മുമ്പ് ചുരുക്കം വിശ്വാസികളുമായി ആരംഭിച്ച സഭയിൽ ഇന്ന് വിവിധരാജ്യങ്ങളിലായി 500 ൽ അധികം വിശ്വാസികൾ ഉണ്ട്. സഭയിൽ നിന്നുള്ള ഒൻപത് പൂർണ്ണ സമയ ശുശ്രൂഷകൻമാർ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി പ്രവത്തിക്കുന്നു.

Comments are closed.